JCI India Zone XIX
സജൈവം - അടുക്കളത്തോട്ടം പദ്ധതി.
ജെ സി ഐ സോൺ XIX , ഫാമിയോക്കാർട്ട്.കോം എന്നിവർ സംയുക്തമായി കണ്ണൂർ, കാസർഗോഡ്, വയനാട് , മാഹി ജില്ലകളിലുള്ള JCI കുടുംബങ്ങൾക്കായി അടുക്കളത്തോട്ട മത്സരം നടത്തുന്നു. JCI കുടുംബാംഗങ്ങളുടെ വീടുകളിലേക്കുള്ള ജൈവ പച്ചക്കറികളുടെ ഉത്പ്പാദനവും കൃഷിരീതികൾ പഠിക്കുവാനും കൂടുതൽ മനസ്സിലാക്കാനും ഉള്ള അവസരമാണ് സജൈവം പദ്ധതി.
മൂവായിരത്തോളം അംഗങ്ങളുള്ള മലബാർ പ്രദേശത്തെ JCI കുടുംബാംഗങ്ങളെ ഭക്ഷ്യ സ്വയം പര്യാപ്തതയിലെത്തിക്കുക പച്ചക്കറി തോട്ടം പരിപാലിക്കുന്നതിൽ താൽപര്യവും പരിശീലനവും നൽകുക എന്നീ ലക്ഷ്യത്തോടെയാണ് ജെ സി ഐ സോൺ XIX , ഫാമിയോക്കാർട്ട്.കോം എന്നിവർ സംയുക്തമായി ഇത്തരത്തിലൊരു മത്സരം സംഘടിപ്പിക്കുന്നത്.
ജെസിഐ സോൺ XIX ഉൾപ്പെടുന്ന ലോമുകൾക്ക് പ്രാദേശികമായി ജെസിഐ അംഗങ്ങളല്ലാത്ത കൃഷി താല്പര്യമുള്ള പരിസരവാസികളെയും മത്സരത്തിൽ പങ്കെടുപ്പിക്കാവുന്നതാണ്.
ഇതിൽനിന്ന് തെരഞ്ഞെടുക്കുന്ന അമ്പതോളം പേർക്ക് സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും ഒരു മെഗാ പ്രൈസും ഉണ്ടായിരിക്കും.
Register Now