Stories of Kerala Temple
കക്കര ഭഗവതി തെയ്യം.
ഉത്തരമലബാറിലെ കാവുകളിൽ തീപ്പന്തങ്ങളേന്തി അത്യന്തം രൗദ്രഭാവത്തിൽ കെട്ടിയാടുന്ന ഉഗ്രമൂർത്തിയാണ് കക്കര ഭഗവതി തെയ്യം. ദാരികനെ വധിക്കാൻ പരമശിവന്റെ തൃക്കണ്ണിൽ നിന്നും ജനിച്ച അതിഭയങ്കരിയായ ഭദ്രകാളിയുടെ (അഗ്നി ദേവതയുടെ) സങ്കൽപ്പമാണ് ഈ തെയ്യത്തിനുള്ളത്. ഒന്നോർക്കാതെ പറഞ്ഞ വാക്ക് ഒരു വലിയ ദുരന്തത്തിൽ കലാശിച്ചതിന്റെയും, പിന്നീട് ദേവിക്ക് പുതിയൊരു ആരൂഢം ലഭിച്ചതിന്റെയും കഥയാണിത്
ശ്രീ മഹാദേവന്റെ മകളായി പിറന്ന ഭദ്ര, ദാരികാസുരനെ കൊന്ന കാളി സങ്കല്പത്തിലുള്ളതാണ് കക്കര ഭഗവതി.
കാളകട്ടെ മാന്ത്രിക ഗൃഹത്തിൽ ഈ ദേവത ആരാധിക്കപ്പെട്ടുപോന്നു.
എന്നാൽ പിൽക്കാലത്തു ഈ ദേവതയെ ആവാഹിച്ചെറിഞ്ഞ കഥ ഇങ്ങനെ.
ഒരിക്കൽ കാളകാട് തന്ത്രി ഇല്ലത്ത് തേവാരം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നപ്പോൾ ഇല്ലത്തെ ഒരു പിഞ്ചോമനയുടെ കരച്ചിൽ അദ്ദേഹത്തിന് അരോചകമായി തോന്നി.
ഈ കുട്ടിയെ ആരും ഇല്ലേ എടുക്കാൻ എന്ന ചോദിക്കാൻ കരുതിയ അദ്ദേഹം പറഞ്ഞപ്പോൾ ഈ കുട്ടിയെ അടക്കാൻ എന്നായിപ്പോയി.
കുറച്ചു സമയത്തിനുള്ളിൽ ആ കുട്ടി മരിച്ചു പോയി.
ഇതിൽ മനംനൊന്ത അദ്ദേഹം കുഞ്ഞിനെക്കൊന്ന കുറ്റം ചുമത്തി ദേവിയുടെ പള്ളിവാൾ തോട്ടിൽ വലിച്ചെറിഞ്ഞു
ഒഴുകി വന്ന ആ പള്ളിവാൾ പൂന്തോട്ടം നമ്പൂതിരിക്ക് കിട്ടി.
അദ്ദേഹം അതെടുത്ത് കക്കരക്കാവിൽ പ്രതിഷ്ഠിച്ചു.
അങ്ങനെ കക്കര ഭഗവതി എന്നറിയപ്പെട്ടു.
ദാരികനെ വധം ചെയ്യാൻ കാളകണ്ഠനാം മഹേശ്വരന്റെ തൃക്കണ്ണിൽ നിന്നും കൊടിയതായുളവായ കാളീ രൂപമാണ് കക്കര ഭഗവതി.
ഉടയിൽ അഗ്നിയും ഭദ്രച്ചൊട്ട മുഖവുമായി അസുര വാദ്യത്തിൽ ചടുല നൃത്തച്ചുവടുകളുമായാടുന്ന കക്കര ഭഗവതിയുടെ അരങ്ങ് വളരെ ഭയഭക്തി നിറഞ്ഞതാണ്.
വ്യത്യസ്ത ദേശങ്ങളിൽ വ്യത്യസ്ത നാമങ്ങളിൽ കെട്ടിയാടുന്ന കക്കര ഭഗവതിയുടെ യഥാർഥ നാമം കൽക്കുറഭഗവതി എന്നാണെന്നും ആരൂഢ സ്ഥാനം കൽക്കുറക്കാവെന്ന കക്കരക്കാവാണെന്നും തോറ്റംപാട്ടിൽ നിന്നും മനസിലാക്കാം.
പല നാടുകളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ഉഗ്ര മൂര്‍ത്തിയായ ഈ ദേവത ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ പിറവിയെടുത്ത അഗ്നി ദേവതയാണ് കൊടുംകാളിയായ ഈ ഭഗവതി.
പൂന്തോട്ടം, കാളകാട് എന്നീ മാന്ത്രിക ഇല്ലങ്ങളുമായി ദേവിക്ക് ബന്ധമുണ്ടെന്നു കരുതപ്പെടുന്നു.
രൌദ്രമൂര്‍ത്തിയായ ഈ രണദേവത പഴങ്കഥ പാടുന്നതെങ്ങിനെയെന്നു നോക്കൂ :
എടുത്തെറിഞ്ഞതോ എന്റെ കാളകാട്. വലിച്ചു കരകയറ്റിയതെന്റെ പൂന്തോട്ടം
കുത്തി നിര്‍ത്തിയ ഉടയില്‍ തീപന്തവും കൊണ്ട് കാഴ്ചക്കാരുടെ നേരെ പാഞ്ഞടുക്കുന്ന ഈ ദേവി ക്രോധഭാവം വളരെയധികം ഉള്ള ഉഗ്രമൂര്ത്തികളില്‍ ഒന്നാണ് എന്നുള്ളത് കൊണ്ട് ഈ തെയ്യക്കോലം കാഴ്ചക്കാരില്‍ ഭീതിയുണര്‍ത്തും എന്നുള്ള കാര്യത്തില്‍ സംശയമില്ല.
ചെണ്ടയുടെ ആസുര താളത്തില്‍ ഉറഞ്ഞു തുള്ളുന്ന ദേവിയുടെ നൃത്ത ചുവടുകളും അത് പോലെ ഭീതി നിറക്കുന്നതാണ്.
മാമ്പള്ളി ഭഗവതി, അറുമ്പള്ളി ഭഗവതി, ചെക്കിചേരി ഭഗവതി, കാരാട്ട് ഭഗവതി, കോയികുളങ്ങര ഭഗവതി, ധൂളിയാങ്ങ ഭഗവതി എന്നിങ്ങനെ പല നാടുകളില്‍ പല പേരുകളിലാണ് ഈ ദേവി അറിയപ്പെടുന്നത്.
ചെറുതാഴം വില്ലേജിലെ കക്കറക്കവാണ് ഈ ദേവതയുടെ മുഖ്യ ആരാധന കേന്ദ്രം.
കാവുകളിലും തറവാടുകളിലും ഈ കോലം കെട്ടിയടിക്കാറുണ്ട്.
വണ്ണാന്മാരാണ് ഈതെയ്യം കെട്ടാറുള്ളത്.

പ്രധാന സവിശേഷതകൾ
-
തീപ്പന്തങ്ങളുമായുള്ള നൃത്തം: തികഞ്ഞ അസുരവാദ്യങ്ങളുടെ അകമ്പടിയോടെ, ഉടലിൽ അഗ്നിയും കയ്യിൽ കത്തിച്ച തീപ്പന്തങ്ങളുമായാണ് ഈ തെയ്യം നൃത്തം വെയ്ക്കുന്നത്. ദേവിയുടെ അത്യുഗ്രമായ അഗ്നിസ്വരൂപമാണ് ഇതിലൂടെ പ്രകടമാകുന്നത്.
-
മറ്റു പേരുകൾ: ഓരോ നാട്ടിലും വ്യത്യസ്ത പേരുകളിലാണ് ഈ ഭഗവതി കെട്ടിയാടപ്പെടുന്നത്. മാമ്പള്ളി ഭഗവതി, കാരാട്ട് ഭഗവതി, ചെക്കിച്ചേരി ഭഗവതി, അറുമ്പള്ളി ഭഗവതി, കോയികുളങ്ങര ഭഗവതി തുടങ്ങിയവയെല്ലാം കക്കര ഭഗവതിയുടെ വകഭേദങ്ങളാണ്.
-
സമുദായം: വണ്ണാൻ സമുദായത്തിൽപ്പെട്ടവരാണ് പ്രധാനമായും ഈ തെയ്യം കെട്ടിയാടുന്നത്.