കാട്ടുമാടത്ത് കരുവാൾ ഭഗവതി.



Stories of Kerala Temple
കാട്ടുമാടത്ത് കരുവാൾ ഭഗവതി.

ഉത്തരമലബാറിലെ കാവുകളിലും തറവാടുകളിലും കെട്ടിയാടുന്ന, അത്യന്തം ശക്തിയുള്ള ഒരു വനദേവതയും 'മന്ത്രമൂർത്തി'യുമാണ് കാട്ടുമാടത്ത് കരുവാൾ ഭഗവതി. സാക്ഷാൽ കുട്ടിച്ചാത്തന്റെ സഹോദരി സ്ഥാനത്തുള്ള ഈ ദേവിയെ 'കരുവാളമ്മ' എന്നും വിളിക്കാറുണ്ട്. മാന്ത്രികതയും ഭക്തിയും ഇടകലർന്നതാണ് ഈ തെയ്യത്തിന്റെ ചരിത്രം.


ഒരു വനദേവതയും മന്ത്രമൂർത്തയുമാണ് കരുവൾ ഭഗവതി.
ഈ ദേവത ജനിച്ചത് കരുവൾ മലമേൽ ആണത്രേ.
കാളകാട്ട്, മുല്ലപ്പള്ളി തുടങ്ങിയ 18 മന്ത്രികരുടെ അടുത്തും കരുവൾ ഭഗവതി എഴുന്നള്ളി.
ഉത്തരകേരളത്തിൽ കരുവൾ കെട്ടിയാടാറുണ്ട്.
പുലയരുടെയും മലയരുടെയും  തോറ്റം പാട്ടുകളിൽ ഗർഭിണികളെ ബാധിക്കുന്ന ഒരു ദുർദേവതയായാണ് ചിത്രീകരിക്കപ്പെടുന്നത്.

സർവ്വചരാചരങ്ങൾക്കും നാഥയായ ആദിപരാശക്തിയുടെ ചൈതന്യവത്തായ മൂർത്തീ ഭാവമാണ് കരുവാൾ ഭഗവതി. 
മഹാമന്ത്രമൂർത്തിയായ കരുവാളമ്മ കുട്ടിച്ചാത്തൻ ദൈവത്തിന്റെ സഹോദരി സ്ഥാനത്തുള്ള ദേവതയാണ്. 
ആയതുകൊണ്ട് തന്നെ ഈ ദേവതയെ കാളകാട്ട് മന്ത്രശാലയിലും കെട്ടിയാടുന്നു.
ശിവനും പാർവ്വതിയും വള്ളുവനും വള്ളുവത്തിയും ആയി മലയിൽ ചാള കെട്ടി വസിക്കുന്ന കാലത്ത് അവർക്കുണ്ടായ പൊൻമക്കളാണ് കരുവാളും കുട്ടിച്ചാത്തനും.
ചാത്തനെ ഭക്തനായ, മക്കളില്ലാത്ത കാളകാട്ട് നമ്പൂതിരിക്ക് സമ്മാനിച്ചുവവന്നും കരുവാൾ വനത്തിൽ കുടിയിരുന്നു വനദേവത ആയെന്നും സങ്കല്പം.
 മന്ത്രമൂർത്തി സങ്കല്പമാണ് തെയ്യം.
പിൽക്കാലത്ത് ഈ ദേവത ഗന്ധർവ്വാദികളെ പോലെ സഞ്ചരിച്ച് പലരിലും ആവേശിച്ചു. 
അങ്ങനെ പൂവും നീരും കോലവും കൈക്കൊണ്ട് പല മന്ത്രവാസങ്ങളിലും കുടിയിരുന്നു. 
കരുവാൾ ഭഗവതിയുടെ ആരൂഡസ്ഥാനം ആയി കണക്കാക്കുന്നത് കാട്ടുംമാടം ഇല്ലമാണ്. 
കരുവാൾ ഭഗവതിയുടെ മറ്റൊരു ഐതിഹ്യം ഇങ്ങനെ ആണ്. 
ഒരുകാലത്ത് കരവീർക്കോട്ട മതിലകത്ത് സന്തതികളില്ലാതെ സങ്കടപ്പെടുന്ന ബ്രാഹ്മണ ദമ്പതികള്‍ ഉണ്ടായിരുന്നു. 
അവർ സന്താന സൗഭാഗ്യത്തിനായി നാൽപത്തൊന്ന് ദിവസത്തെ വൃത്താനുഷ്ഠാനത്തോടെ മഹാദേവനെ ധ്യാനിച്ച് തപസ്സനുഷ്ഠിച്ചു.
അങ്ങനെ നാൽപത്തൊന്നാം നാൾ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടു. 
നിങ്ങളുടെ വിഷമം ഞാന്‍ അറിയുന്നു എന്നും നിങ്ങൾക്ക് എന്ത് വാരമാണ് വേണ്ടത് എന്നും പരമേശ്വരന്‍ ചോദിച്ചു. 
നമുക്ക് നമ്മുടെ കരവീർക്കോട്ട മതിലകം വാഴുവാൻ സന്തതികള്‍ ഇല്ല എന്നും സന്തതികളെ തരണമെന്നും പരമേശ്വരനോട് അവര്‍ അപേക്ഷിച്ചു. 
സന്തോഷത്തോടെ പരമശിവൻ നിങ്ങളുടെ ആഗ്രഹം സഫലമാവട്ടെ എന്നും പറഞ്ഞ് അവിടെ നിന്നും അപ്രത്യക്ഷമായി. 
പിന്നീട് ആ ദമ്പതികളുടെ ആഗ്രഹപ്രകാരം ഒരു പെണ്‍കുട്ടി പിറന്നു. 
ശൈവചൈതന്യത്തോടെ പിറന്ന ആ കുഞ്ഞ് വളർന്നു വലുതായപ്പോൾ ഇല്ലത്ത് പല അദ്ഭുതങ്ങളും കാണിച്ചു. 
ഒരിക്കൽ കരവീർക്കോട്ട മതിലകത്തെ ആ പെൺകിടാവ് മാതാപിതാക്കളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ദേവക്കരുവായി മാറി. 
അന്ന് മുതല്‍ ആ ദേവതയെ കരുവാൾ ഭഗവതി എന്ന നാമധേയത്തില്‍ ആരാധിക്കാൻ തുടങ്ങി. 
ദേശവ്യത്യാസമനുസരിച്ച് കരുവാൾ ഭഗവതിയെ പല രൂപത്തിലും കെട്ടിയാടുന്നു. 
കാളകാട്ട് മന്ത്രശാലയിൽ ഭഗവതിയുടെ കോലം വട്ടമുടി ചാർത്തിയിട്ടാണ്. 
പതിനെട്ടു മന്ത്രശാലയിലും ഈ ദേവി സവിശേഷ സ്ഥാനത്തോടെ ആരാധിക്കപ്പെടുന്നു.




പ്രധാന സവിശേഷതകൾ

  • വേഷവിധാനം: മറ്റ് ഭഗവതിമാരിൽ നിന്ന് വ്യത്യസ്തമായ, കുറച്ചു ഭയപ്പെടുത്തുന്ന രൂപമാണ് ഈ തെയ്യത്തിനുള്ളത്. വായിൽ നിന്നും പുറത്തേക്ക് നിൽക്കുന്ന വലിയ കോമ്പല്ലുകളുള്ള ഈ തെയ്യം, കുരുത്തോല കൊണ്ട് അരികുകൾ കെട്ടിയ വട്ടത്തിലുള്ള ഒരു പ്രത്യേക തിരുമുടിയാണ് (കിരീടം) ധരിക്കുന്നത്.

  • മന്ത്രമൂർത്തി സങ്കല്പം: കുട്ടിച്ചാത്തൻ, ഭൈരവൻ തുടങ്ങിയ തെയ്യങ്ങളെപ്പോലെ പൂർണ്ണമായും മാന്ത്രികവിദ്യകളുമായി (Sorcery/Magic) ബന്ധമുള്ള തെയ്യമാണിത്. പലരിലും ഈ ദേവത ആവേശിക്കുകയും (Possession) അത്ഭുതങ്ങൾ കാണിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. മലയർ, പുലയർ തുടങ്ങിയ സമുദായക്കാരാണ് പ്രധാനമായും തോറ്റം പാടി ഈ തെയ്യം കെട്ടിയാടുന്നത്.



WhatsAppShare
Share
Top