കൈതചാമുണ്ടി തെയ്യം.



Stories of Kerala Temple
കൈതചാമുണ്ടി തെയ്യം.

ഉത്തരമലബാറിലെ തെയ്യങ്ങളിൽ ഏറ്റവും രൗദ്രഭാവമുള്ളതും, കണ്ടുനിൽക്കുന്നവരിൽ ഭയവും ഭക്തിയും ഒരുപോലെ നിറയ്ക്കുന്നതുമായ അത്യുഗ്രരൂപിണിയായ ഒരു ദേവതയാണ് കൈതച്ചാമുണ്ഡി തെയ്യം. തികച്ചും അക്രമകാരിയായ ഒരു മൂർത്തിയായാണ് ഈ തെയ്യത്തെ സങ്കൽപ്പിക്കുന്നത്.


മഹാദേവി വാൾ വീശി ചണ്ടനേയും മുണ്ടനെയും കൊന്ന് ചാമുണ്ടി ഉറഞ്ഞു തുള്ളി കൈത അറുത്തെടുത്തുവരുന്ന ഐതിഹിത്യത്തിൽ ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള കൈത ചാമുണ്ടി തെയ്യം. 
 

ഐതീഹ്യം

പാലാഴിമഥനത്തിനു ശേഷം ദേവാസുരന്മാർ കഠിന വിരോധികളായ് തീർന്നു.
രണ്ടു അസുരസ്ത്രീകള്‍ തപസ്സിരുന്നു മഹാവിഷ്ണുവിൽനിന്നും വരം വാങ്ങിയതിന്റെ ഫലമായി അവർക്കു ചണ്ഡനും മുണ്ഡനും പിറന്നു.
ദേവന്മാർക്ക് ഇവരെക്കൊണ്ട് വലിയ  ദുഃഖം അനുഭവിക്കേണ്ടി വന്നു. 
ബ്രഹ്മാവിനെ സ്വാധീനിച്ച് അസുരസഹോദരങ്ങളായ ചണ്ഡനും  മുണ്ഡനും ഒരു വരം ലഭിച്ചു .
ആണിനും പെണ്ണിനും ഇവന്മാരെ കൊല്ലാന് കഴിയ്ല്ല എന്നാണ് വരം. പിന്നീട്  അവരെക്കൊണ്ട് ദേവകൾ പൊറുതിമുട്ടി.
പ്രശ്നം വീണ്ടും ബ്രഹ്മാവിന് സമസ്തം എത്തി.
ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാന്‍ കഴിയത്ത മഹാദേവി പ്രശ്നം ഏറ്റെടുത്തു. 
ചണ്ഡനും മുണ്ഡനും മുട്ടു മടക്കി.
ഗത്യന്തര മില്ലാതെ വന്നപ്പോൾ അസുരന്മാർ കൈതയുടെ വേഷത്തിൽ ഒളിച്ചിരിപ്പായി. 
മഹാദേവി കൈത വരമ്പിലൂടെ അസുരന്മാരെയും അന്വേഷിച്ചു നടന്നു പോകവേ നല്ല കാറ്റ്. 
രണ്ടു കൈതകൾ കാറ്റിൽ ഇളകാതെ നിൽക്കുന്നു. 
മഹാദേവിക്കു ബോധ്യമായി ആ രണ്ട് കൈതകൾ അസുരന്മാരായ ചണ്ഡനും മുണ്ഡനും തന്നെ, മഹാദേവി വാൾ വീശി രണ്ടിനേയും കൊന്നു. 
ഈ മഹാദേവി ആണത്രേ ഇന്ന് നാം കാണുന്ന കൈത ചാമുണ്ഡി തെയ്യം.

മറ്റൊരൈതിഹ്യം ഇങ്ങനെ ആണ് : മഹാമായയായ കൈതചാമുണ്ടി, കണ്ണങ്കാട്ട്, ഉച്ചിട്ട എന്നീ ഭഗവതിമാരുടെ അതിരൗദ്ര ഭാവം തന്നെയാണ്.
രക്തപ്രിയായ ദേവിയെ, ആളനർത്ഥം നാട്ടിൽ ഇല്ലാതിരിക്കാൻ വേണ്ടി പയ്യാവൂരപ്പന്റെ വെള്ളിച്ചങ്ങലിൽ തളച്ചിട്ടു. 
വർഷത്തിലൊരിക്കൽ ബന്ധനമുക്തയാകുന്ന അമ്മ മഹാമായ നാട്ടിൽ ആളെ കൊല്ലാൻ, ചോര കുടിപ്പാൻ തുടങ്ങി. 
ആ സമയത് ആ സ്ഥലങ്ങളിൽ ചങ്ങല കിലുക്കങ്ങളും കേൾക്കാറുണ്ടെന്നു ആൾക്കാർ പറയുന്നു. 
ഈ ദേവിയെ ആണ് കൈതചാമുണ്ടി ആയി കെട്ടിയാടുന്നത്.
ഇത് ഒരു വനദേവതയാണ്, കാട്ടുമൂർത്തി ആണ്.


പ്രധാന ചടങ്ങ്

ചാമുണ്ടി ഉറഞ്ഞു തുള്ളി കൈത അറുത്തെടുത്തു വരുന്നതാണ് പ്രധാനം.
പോകുന്നതുപോലെയല്ല തിരുച്ചുവരവ്.
ശരീരത്തിൽ രക്തക്കറയും ഉണ്ടാവും.
കോഴിയെ കടിച്ചു കീറി ശരീരമാസകലം ചോരപുണ്ടാണ് തിരിച്ചുവരവ്.




പ്രധാന സവിശേഷതകൾ

  • അതീവ രൗദ്രഭാവം: തെയ്യങ്ങളിൽ വെച്ച് ഏറ്റവും അപകടകാരിയായ ഒന്നായിട്ടാണ് കൈതച്ചാമുണ്ഡിയെ കണക്കാക്കുന്നത്. ഉറഞ്ഞുതുള്ളുന്നതിനിടയിൽ സദസ്സിലേക്ക് ആഞ്ഞടുക്കുകയും, കാണികളെ ആക്രമിക്കാൻ ശ്രമിക്കുന്നതുപോലെ പെരുമാറുകയും ചെയ്യുന്ന ഈ തെയ്യം വളരെ ഭയപ്പെടുത്തുന്ന ഒരു കാഴ്ചയാണ്.

  • കൈത വെട്ടൽ: ഈ തെയ്യത്തിന്റെ അവതരണത്തിലെ പ്രധാനപ്പെട്ട ഒരു അനുഷ്ഠാനമാണ് കൈത വെട്ടുന്നത്. അസുരന്മാരെ വധിക്കുന്നതിന്റെ പ്രതീകമായി, ഉത്സവപ്പറമ്പിൽ കൊണ്ടുവെച്ചിട്ടുള്ള കൈതച്ചെടി തെയ്യം വെട്ടിനശിപ്പിക്കുന്നു.

  • പ്രധാന സ്ഥാനങ്ങൾ: കണ്ണൂർ ജില്ലയിലെ മട്ടന്നൂർ ആര്യപറമ്പ് കൂട്ടക്കളം ഭഗവതി ക്ഷേത്രം, തലശ്ശേരി എരഞ്ഞോളി ചുങ്കം ശ്രീ പാനക്കാടൻ മലയൻ കാവ് തുടങ്ങിയവ ഈ തെയ്യത്തിന് വളരെ പ്രശസ്തമാണ്. മലയൻ സമുദായക്കാരാണ് പ്രധാനമായും ഇത് കെട്ടിയാടുന്നത്.



WhatsAppShare
Share
Top