Stories of Kerala Temple
ഭൈരവൻ തെയ്യം.
ഉത്തരമലബാറിലെ കാവുകളിൽ കെട്ടിയാടുന്ന, തികഞ്ഞ ശൈവചൈതന്യമുള്ളതും എന്നാൽ വളരെ വ്യത്യസ്തമായൊരു ഭാവവുമുള്ള തെയ്യമാണ് ഭൈരവൻ തെയ്യം. ശിവന്റെ ഉഗ്രരൂപമായ ഭൈരവൻ, തന്റെ അഹങ്കാരമെല്ലാം വെടിഞ്ഞ് ഭിക്ഷാടകനായി (Beggar) മാറുന്ന സങ്കൽപ്പമാണ് ഈ തെയ്യത്തിനുള്ളത്.
ശിവ സങ്കല്പത്തിലുള്ള ഭൈരവന്റെ പേരിലുള്ള ഒരു തെയ്യമാണ് ഭൈരവൻ തെയ്യം.
ശൈവാംശ ഭൂതമായ ദൈവമാണ് ഭൈരവൻ.
ക്ഷിപ്ര പ്രസാദിയും ഉഗ്ര മൂർത്തിയുമായ ശിവൻ ബ്രഹ്മാവിന്റെ ശിരസറുത്ത പാപം തീർക്കാനായി കപാലവുമായി ഭിക്ഷയ്ക്കിറങ്ങിയ ശിവസങ്കല്പമാണ് ഭൈരവമൂർത്തിയ്ക്ക് ഉള്ളത്.
പാപ മോക്ഷത്തിന് ശിവൻ യാത്രയായപ്പോൾ കൂടെകൂടിയ നായയാണ് ഭൈരവന്റെ വാഹനമായി കരുതപ്പെടുന്നത്.
ഭൈരാവതി പഞ്ചമൂർത്തികളിൽ പ്രധാനിയാണ് ഭൈരവനെന്നും വിശ്വാസം.
പഞ്ചമൂര്‍ത്തികളില്‍ പ്രധാനി
കൈലാസനാഥനായ ശ്രീ മഹാദേവന്‍ തന്നെയാണ് ഭൈരവന്‍.
ഒരിക്കല്‍ മഹാവിഷ്ണുവും ബ്രഹ്മാവും തമ്മില്‍ ആരാണ് വലിയവൻ എന്നതിനെ ചൊല്ലി ഒരു തര്‍ക്കം നടന്നു.
അവര്‍ യുഗങ്ങളോളം യുദ്ധം ചെയ്തു
എങ്കിലും ആര്‍ക്കും തമ്മില്‍ ജയിക്കാനായില്ല.
ഒടുവില്‍ അവര്‍ ശിവന്റെ
അടുക്കല്‍ ചെന്നു ഇതിനു പരിഹാരം കാണാന്‍ആവശ്യപെട്ടു.
തര്‍ക്കം പരിഹരിക്കാന്‍ സഹായിക്കാമെന്നു മഹാദേവന്‍ സമ്മതിച്ചു.
ശിവന്റെ ഉപായ പ്രകാരം കൈലാസത്തില്‍ ഉണ്ടായിരുന്ന വലിയ ഒരു ശിവലിന്ഗത്തിന്റെ രണ്ടറ്റങ്ങളില്‍ എതെങ്കിലുമൊന്നു ആര് ആദ്യം കണ്ടു തിരിച്ചു വരുന്നുവോ അവരായിരിക്കും വിജയിഎന്നു മഹാദേവന്‍ പ്രഖ്യാപിച്ചു.
മത്സരം തുടങ്ങി ബ്രഹ്മദേവന്‍ ശിവ ലിന്ഗത്തിന്റെ മുകള്‍ ഭാഗത്തേക്കും മഹാവിഷ്ണു താഴേക്കും യാത്ര ആരംഭിച്ചു.
ഒരുപാട് കാലം യാത്ര ചെയ്തു
എങ്കിലും രണ്ടു പേര്‍ക്കും ലക്ഷ്യ സ്ഥാനം കണ്ടെത്താന്‍ പറ്റിയില്ല.
ഇങ്ങനെ പോയാല്‍ യുഗങ്ങള്‍കഴിഞ്ഞാലും ഇതിന്റെ മുകള്‍ ഭാഗം കണ്ടെത്താന്‍ പറ്റില്ല എന്നു മനസ്സിലാക്കിയ ബ്രഹ്മദേവന്‍ ശിവ ലിന്ഗത്തിന്റെ മുകളില്‍ നിന്നും താഴോട്ട് പതിച്ചു കൊണ്ടിരിക്കുന്നകൈത പൂവിനോട് സഹായം അഭ്യര്‍ഥിച്ചു.
കൈത പൂവിനെ ശിവ ലിന്ഗത്തിന്റെ മുകളില്‍നിന്നും എടുത്തതാണ് എന്നു കളവു പറയാന്‍ ബ്രഹ്മദേവന്‍ കൈത പൂവിനോട് ആവശ്യപെട്ടു.
ബ്രഹ്മദേവന്റെ ആവശ്യം കേട്ട കൈത പൂവ് സമ്മതം മൂളി.
കൈത പൂവും കൊണ്ട് ശിവ സന്നിധിയില്‍ എത്തിയ ബ്രഹ്മദേവന്‍ താന്‍ ശിവ ലിന്ഗത്തിന്റെ മുകള്‍ വശത്ത് നിന്നാണ് വരുന്നതെന്ന് കളവു പറഞ്ഞു.
അതിനു തെളിവായിട്ടാണ്കൈത പൂവിനെ കൊണ്ടുവന്നതെന്നും പറഞ്ഞു.
ബ്രഹ്മദേവന്‍ പറഞ്ഞത് കളവാണ്എന്നു മനസ്സിലാക്കിയ പരമ ശിവന്‍ കൈതയോട് ബ്രഹ്മദേവന്‍ പറഞ്ഞത് സത്യമാണോഎന്നു അന്വേഷിച്ചു കൈത പൂവും അതെ എന്ന മറുപടിയാണ് നല്‍കിയത്.
കോപം പൂണ്ട മഹാ ദേവന്‍ ബ്രഹ്മാവിന്റെ അഞ്ചാം ശിരസ്സ് അറുത്തെടുത്തു.
ആരും നിന്നെ പൂജിക്കാതാകട്ടെ എന്നു ശാപവുംകൊടുത്തു.
കളവിന്കൂട്ട്നിന്ന കൈതയെ ആരും പൂജയ്ക്കെടുക്കതാകട്ടെ എന്നും മഹാ ദേവന്‍ ശപിച്ചു.
ഇതിനു ശേഷമാണ് പൂജയില്‍ പ്രധാനമായും ഉപയോഗിച്ച് കൊണ്ടിരുന്ന വളരെയധികം സുഗന്ധമേറിയ കൈത പൂവ്ആരും പൂജയ്ക്കെടുക്കാത്തത് എന്നും ബ്രഹ്മദേവന്‍ നാന്മുഖനായത് എന്നുമാണ് കഥ.
ബ്രഹ്മാവിന്റെ ശിരസ്സറുത്ത മഹാദേവന് താന്‍ കോപം കൊണ്ട് ചെയ്തത് വളരെയധികം തെറ്റാണു എന്നു തോന്നുകയും ഇതിനു പരിഹാരം കാണണമെന്നും തോന്നി.
കപാലവുമേന്തി ഭൈരവ രൂപം ധരിച്ചു മഹാദേവന്‍ ഭിക്ഷയ്ക്കിറങ്ങി.
ഭിക്ഷയെടുത്ത്ജീവിച്ച് തന്റെ പാപം തീര്‍ത്തു എന്നാണു കഥ.
കപാലവുമേന്തി ഭിക്ഷയ്ക്കിറങ്ങിയ
ശിവന്റെ ഈ രൂപമാണ് ഭൈരവന്‍ തെയ്യത്തിന്റെത്.
മന്ത്രവാദ പാരമ്പര്യമുള്ള തറവാടുകളില്‍വിശേഷാല്‍ ആരാധിച്ചു പോരുന്ന തെയ്യക്കോലമാണ് ഭൈരവന്‍ തെയ്യത്തിന്റെത്.
വളപട്ടണ പുഴയ്ക്കു വടക്ക് ഭാഗത്ത് മലയ സമുദായക്കാരും പുഴയ്ക്കപ്പുറം പാണന്മാരുമാണ് ഈ തെയ്യം കെട്ടിയാടാറുള്ളത് എന്നാണ് കേട്ടിട്ടുള്ളത്.
ഭൈരവന്‍,ഉച്ചിട്ട തുടങ്ങി ഭൈരവാദി പഞ്ചമൂര്‍ത്തികളില്‍ പ്രധാനിയും ഈ ദേവനാണ്.
എന്നാല്‍ പാണന്മാര്‍കെട്ടിയാടുന്ന ഭൈരവന്‍ തെയ്യത്തിനു വേറൊരു കഥ കൂടി ഉണ്ട്.
ചോയിയാര്‍ മഠത്തില്‍ചോയിച്ചി പെറ്റ ചീരാളനെ യോഗിമാര്‍ക്കു അറുത്തു കറിവച്ചു കൊടുത്തു എന്നും സത്യം മനസ്സിലാക്കിയ യോഗിമാര്‍ ചീരാള എന്നു വിളിച്ചപ്പോള്‍ ഇലയില്‍ നിന്നും ഇറച്ചികഷണങ്ങള്‍ തുള്ളികളിച്ചെന്നും ഓരോ ഇറച്ചി കഷണങ്ങളില്‍ നിന്നും ഓരോ ഭൈരവന്മാര്‍ ഉണ്ടായി എന്നും പറയപെടുന്നു.
എന്നാല്‍ തെയ്യത്തിന്റെ തോറ്റം പാട്ടിലും ചലനങ്ങളിലും ആദ്യ കഥയാണ് പ്രതിപാദിച്ചു കാണുന്നത്.
പാണന്മാർ കെട്ടിയാടുന്ന ഭൈരവ മൂർത്തി
പാണന്മാർ കെട്ടിയാടുന്ന ഭൈരവമൂർത്തി വൈഷ്ണവ സങ്കൽപ്പത്തിലുള്ളവയാണ്. ചീരാളനെന്ന നാമത്തിൽ ചോയിയാർ മഠത്തിൽ ചോയിച്ചി പെറ്റ മകനാണ് ഭൈരവൻ.
ഭൈരവനെ അറുത്ത് കറി വെച്ച് യോഗികൾക്ക് വിളമ്പിയെന്നും യോഗിമാർ ചീരാല എന്ന് ഉരുവിട്ടപ്പോൾ വിളമ്പിയ മാംസകഷണങ്ങൾ തുള്ളിക്കളിച്ചെന്നും പാണന്മാരുടെ തോറ്റത്തിൽ പറയുന്നു.
ഉത്തരകേരളത്തിൽ മലയൻ, പാണൻ, വണ്ണാൻ, വേലൻ, മുന്നൂറ്റൻ, പുലയൻ എന്നീ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
അവർ പാടുന്ന ഭൈരവൻ തോറ്റത്തിൽനിന്നും ആ ദേവതകളെക്കുറിച്ചു മനസ്സിലാക്കാൻ കഴിയും.
മലയാരുടെയും വണ്ണാന്മാരിടേയും പാട്ടുകളിൽ കൈലാസനാതനായിട്ടാണ് ഭൈരവനെ സൻ കല്പിച്ചിരിക്കുന്നതു.
കാളകാട്ട്, കാട്ടുമാടം തുടങ്ങി പതിനെട്ട് മന്ത്രവാദികളും ഭൈരവന്റെ ഉപാസകരാണ്.
തോറ്റംപാട്ട്
പൊലിക പൊലിക ദൈവമേ
പൊലിക ദൈവമേ
എടുത്തുവച്ച നാൽകാൽ മണിപീഠം
പൊലിക ദൈവമേ
മടക്കിയിട്ട പുള്ളിപ്പൂവാടപുലിത്തോൽ
പൊലിക ദൈവമേ
കടഞ്ഞുവച്ച ഭിക്ഷാപൂരക്കോൽ
പൊലിക ദൈവമേ......
എന്നാരംഭിക്കുന്ന പാട്ട് ഭൈരവൻതെയ്യത്തിന്റെ പൊലിച്ചുപാട്ടിലുള്ളതാണ്.
പ്രധാന സവിശേഷതകൾ
-
പൊയ്ക്കണ്ണ് (Silver Mask): മറ്റ് തെയ്യങ്ങളിൽ നിന്നും ഭൈരവനെ വ്യത്യസ്തനാക്കുന്നത് ഈ തെയ്യം ധരിക്കുന്ന വെള്ളിയിലോ ഓടിലോ തീർത്ത 'പൊയ്ക്കണ്ണ്' ആണ്. കണ്ണുകൾ പൂർണ്ണമായും മറയ്ക്കുന്ന ഈ മുഖംമൂടിയിലെ ചെറിയൊരു വിടവിലൂടെ മാത്രമേ കോലധാരിക്ക് പുറത്തേക്ക് കാണാൻ സാധിക്കൂ.
-
വേഷവിധാനം: 'ഓങ്കാരമുടി' എന്ന് വിളിക്കുന്ന കിരീടമാണ് ഭൈരവൻ തെയ്യത്തിന്റേത്. കയ്യിൽ ഭിക്ഷാപാത്രമായ കപാലവും ഉണ്ടാകും.
-
സമുദായം: വടക്കേ മലബാറിൽ മലയൻ, പാണൻ സമുദായങ്ങളിൽപ്പെട്ടവരാണ് പ്രധാനമായും ഭൈരവൻ തെയ്യം കെട്ടിയാടുന്നത്.