നാഗ കന്നി – നാഗ കന്യ തെയ്യം.



Stories of Kerala Temple
നാഗ കന്നി – നാഗ കന്യ തെയ്യം.

ഉത്തരമലബാറിലെ കാവുകളിൽ കെട്ടിയാടുന്ന സർപ്പദൈവ സങ്കല്പത്തിലുള്ള അതിമനോഹരവും ഭക്തിസാന്ദ്രവുമായ തെയ്യമാണ് നാഗ കന്നി അഥവാ നാഗ കന്യ തെയ്യം. കേരളത്തിന്റെ പ്രാചീനമായ നാഗാരാധനയുടെ ഏറ്റവും വലിയ ഉദാഹരണമാണിത്. പ്രകൃതിയെയും ഇഴജീവികളെയും സംരക്ഷിക്കുകയും ഈശ്വരതുല്യമായി ആരാധിക്കുകയും ചെയ്തിരുന്ന നമ്മുടെ പഴയകാല കാർഷിക സംസ്കാരത്തിന്റെ നേർക്കാഴ്ച കൂടിയാണ് ഇത്തരം തെയ്യങ്ങൾ.


കേരളത്തിൽ ഉടനീളം നാഗാരാധന എന്നും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.   
ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നാഗങ്ങൾക്കുള്ള പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

നാഗദൈവങ്ങളെ ആരാധിക്കുന്നതിലൂടെ കുടുംബത്തിലെ കുഞ്ഞുകുട്ടി ആബാലവൃന്ദത്തിനും കന്നുകാലികൾക്കും സർവൈശ്വര്യങ്ങൾ വന്നുഭവിക്കുന്നു.  നിന്ദിക്കുന്നവർക്ക് സർവ്വനാശവും ആണ് ഫലം.

ഉത്തര കേരളത്തിൽ മാത്രമേ നാഗദൈവങ്ങൾക് തെയ്യക്കോലം കണ്ടുവരുന്നുള്ളു. 
പൊതുവെ ശാന്തസ്വരൂപിണി ആയാണ് അമ്മയെ കാണപ്പെടുന്നത്.

നാഗാരാധനയുടെ ഭാഗമായുള്ള തെയ്യങ്ങളില്‍ പ്രസിദ്ധമായ തെയ്യങ്ങളാണ്‌ നാഗകന്നി, നാഗരാജന്‍, നാഗത്താന്‍, നാഗപ്പോതി മുതലായവ. 
മിക്കവാറും എല്ലാ കാവുകളിലും സർപ്പരക്കാവുകള്‍ ഉള്ളതായി കാണാന്‍ കഴിയും. 
കയ്യത്ത് നാഗം, മുയ്യത്ത് നാഗം, ഏറുമ്പാല നാഗം, കരിപ്പാല്‍ നാഗം, എടാട്ട് നാഗം എന്നീ പ്രസിദ്ധങ്ങളായ നാഗ സങ്കേതങ്ങളിലും ചില ഗൃഹങ്ങളിലുമാണ് നാഗ ദേവതകളെ കെട്ടിയാടിക്കുന്നത്. 


പാൽക്കടലിന്റെ നടുവിലുള്ള വെള്ളിമാന്‍ കല്ലിന്റെ അരികിലുള്ള മണിനാഗ മണിപ്പവിഴത്തിന്റെ സമീപത്തെ മണിനാഗപ്പുറ്റില്‍ നിന്നാണത്രെ ഈ ദേവതമാര്‍ ഉണ്ടായത്.


നാഗകണ്ടനെയും നാഗ കന്നിയെയും കെട്ടുന്നത് വണ്ണാന്മാ്രാണെങ്കില്‍ പാണന്മാരും മുന്നൂറ്റാന്മാ്രും കെട്ടിയാടുന്ന നാഗ ദേവതകളാണ് നാഗക്കാളിയും നാഗഭഗവതിയും. ഇത് കൂടാതെ രാമവില്യം കഴകത്തില്‍ ‘നാഗത്തിന്‍ ദൈവം’ എന്നൊരു നാഗ ദേവതയെ വണ്ണാന്മാാര്‍ കെട്ടിവരുന്നു.
കുറുന്തിനി പാട്ടിനു കെട്ടിയാടാറുള്ള കുറുന്തിരി ഭഗവതിയും കുറുന്തിനിക്കാമനും (നാഗക്കാമന്‍) നാഗ ദേവതകളാണ്. 
തെയ്യം നടക്കുന്ന ദിവസങ്ങളില്‍ സർപ്പബലിയും നടക്കും. 
സന്താന വരദായിനിയും രോഗ വിനാശിനിയുമാണത്രേ ഈ നാഗ ദേവതകള്‍.
തെയ്യങ്ങളുടെ ചമയങ്ങളില്‍ നാഗരൂപങ്ങള്ക്ക് നല്ല പ്രാധാന്യം ഉണ്ട്.
നാഗപ്പോതിയുടെ മുടിക്ക് തന്നെ പേര് നാഗമുടി എന്നാണു. 
മറ്റ് തെയ്യങ്ങളുടെ പല ആഭരണങ്ങളിലും നാഗ രൂപാലങ്കാരങ്ങള്‍ കാണാം. കുരുത്തോടികളിലും മുഖപ്പാളികളിലും നാഗങ്ങളെ വരച്ചു വയ്ക്കുന്ന പതിവുണ്ട്. 
നാഗം താത്തെഴുത്ത് എന്ന പേരില്‍ ഒരു മുഖത്തെഴുത്ത് തന്നെയുണ്ടത്രേ.

നാഗക്കാവ് : കേരളത്തിലെ ഹൈന്ദവരുടെ തറവാട്ട് പറമ്പുകളിൽ മിക്കവാറും നാഗക്കവുകൾ കാണാം.
ഇവിടെ ആയില്യത്തിനു പൂജയും ബലിയും നൂറും പാലും കഴിക്കുന്ന പതിവുണ്ട്.
മേല്പറഞ്ഞ നാഗകാവുകളിൽ നാഗത്തെയ്യങ്ങൾ കെട്ടിയാടും.


നാഗശേരിഭഗവതി : തായിപരദേവതയുടെ സങ്കല്പത്തിലുള്ള വണ്ണാന്മാർ കെട്ടുന്ന ഭഗവതിയുടെ കോലം.


നാഗത്തിൻ ദൈവം : തൃക്കരിപ്പൂർ രാമവില്യം കഴകത്തിൽ ആരാധിക്കുന്ന വണ്ണാന്മാർ തന്നെ കെട്ടുന്ന നാഗദേവത.


നാഗഭഗവതി : കരിപ്പാൽനഗത്തിൽ വണ്ണാന്മാർ കെട്ടിയാടുന്ന, ശ്രീമഹാദേവന്റെയും ശ്രീമൂലശക്തിയുടെയും മകളായി ജനിച്ചു എന്ന് സങ്കല്പിക്കപെടുന്ന ദേവത.
നാഗയക്ഷി : ഒരുനാഗദേവത.


അഞ്ചാംവയസ്സിൽ ശിശുക്കളെ ബാധിക്കുന്ന ഒരു ദേവതയായ് ഈ ദേവതയെ കാണുന്നു.
ശയ്യയിൽ മൂത്രമൊഴിക്കുക, ചോറുണ്ടാൽ ഫലിക്കാതിരിക്കുക, ദേഷ്യപ്പെട്ടിരിക്കുക എന്നീ ലക്ഷണങ്ങൾ ഈ ദേവതബാധിച്ചാൽ കാണുമത്രെ.
71 തിരിയും 51 കോൽത്തിരിയും കൊളുത്തി നടക്കലിരുന്നു ബലികൊടുക്കലാണ് ഈ ബാലപീഡയകറ്റാൻ ചെയ്യുന്നത്.




പ്രധാന സവിശേഷതകൾ

  • വേഷവിധാനം: പാമ്പിന്റെ പത്തി വിടർത്തി നിൽക്കുന്നതുപോലെയുള്ള വളരെ മനോഹരമായ തലപ്പാളിയും (മുടി) മുഖത്തെഴുത്തുമാണ് നാഗകന്യകയ്ക്കുള്ളത്. മുഖത്ത് പച്ചയും മഞ്ഞയും കറുപ്പും നിറങ്ങൾ ഉപയോഗിച്ച് സർപ്പത്തിന്റെ ശൽക്കങ്ങൾ (scales) പോലെ വരച്ചുചേർക്കുന്നു.

  • ചലനങ്ങൾ: മറ്റ് തെയ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, ഒരു സർപ്പം ഇഴഞ്ഞു നീങ്ങുന്നതിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള മെയ്യ് വഴക്കത്തോടെയുള്ള നൃത്തച്ചുവടുകളാണ് ഈ തെയ്യത്തിനുള്ളത്. നിലത്തുകൂടി ഇഴഞ്ഞും വളഞ്ഞുപുളഞ്ഞുമുള്ള ഇതിന്റെ അവതരണം കാണികളിൽ വലിയ അത്ഭുതം സൃഷ്ടിക്കും.

  • വഴിപാടുകൾ: സർപ്പക്കാവുകളുമായി ബന്ധപ്പെട്ടുള്ള ഈ തെയ്യത്തിന് നൂറും പാലും (അരിപ്പൊടിയും മഞ്ഞൾപ്പൊടിയും പാലും ചേർത്ത മിശ്രിതം), ഇളനീരുമാണ് പ്രധാന വഴിപാടുകൾ.



WhatsAppShare
Share
Top