Stories of Kerala Temple
മുതല തെയ്യം.
ഉത്തരമലബാറിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു കാഴ്ച്ചയാണ് 'മുതല തെയ്യം'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു മുതലയുടെ രൂപത്തിലും ഭാവത്തിലുമാണ് ഈ തെയ്യം കെട്ടിയാടുന്നത്. തൃപ്പണ്ടാരത്തമ്മ എന്ന ദേവിയാണ് മുതലയുടെ രൂപത്തിൽ തെയ്യമായി എത്തുന്നതെന്നാണ് വിശ്വാസം. കാവുകളിൽ ഭക്തർക്ക് അനുഗ്രഹം നൽകുന്ന സമയമത്രയും ഒരു മുതലയെപ്പോലെ നിലത്തുകൂടി ഇഴഞ്ഞാണ് ഈ തെയ്യം സഞ്ചരിക്കുക എന്നത് ഏറെ കൗതുകകരമാണ്.
കണ്ണൂർ ജില്ലയിലെ ചില കാവുകളിൽ കെട്ടിയാടുന്ന ഒരു തെയ്യമാണ് മുതല തെയ്യം.
മാവിലാസമുദായക്കാരുടെ കുലദൈവമായ ഈ തെയ്യത്തെ കെട്ടിയാടുന്നത് തുലാമാസത്തെ പത്താം തീയതിയാണ്.
രൂപത്തിലും ഭാവത്തിലും ഈ തെയ്യം മുതലയെപ്പൊലിരിക്കും.
കുരുത്തോലകൊണ്ടു മുതലവാൽ മെടഞ്ഞുണ്ടാക്കും.
തലയിൽ പാള മുടിയാണ്.
അതിൽ പാമ്പു, പല്ലി, തുടങ്ങിയ രൂപങ്ങൾ ചിത്റരീകരിക്കും.
ഈ തെയ്യത്തെ തിരുവർണ്ടാർത്തമ്മ എന്നും വിളിക്കും.
തൃപ്പണ്ടാരത്തമ്മ എന്ന ദേവിയാണ് മുതലദൈവമായി എത്തുന്നത് എന്നാണ് വിശ്വാസം.
മുതലയെപ്പൊലെ ഇഴഞ്ഞ് ക്ഷേത്രം വലംവയ്ക്കുന്ന തെയ്യം കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് ഭക്തർക്ക് അനുഗ്രഹം നൽകുന്നത്.
മറ്റു തെയ്യങ്ങളെപ്പോലെ അനുഗ്രഹമായി വായ്‌വാക്കുകളൊന്നും ഈ തെയ്യം ഉരിയാടാറില്ല.
ഐതിഹ്യം
തൃപ്പാണ്ടറത്തെ ക്ഷേത്രത്തിൽ നിത്യപൂജ ചെയ്‌തിരുന്ന പൂജാരി എത്താതിരുന്നപ്പോൾ പുഴയിൽ ചൂണ്ടയിടുകയായിരുന്ന ആദി തോയാടനെ മുതല ക്ഷേത്രത്തിൽ എത്തിച്ചു എന്നും പൂജ മുടങ്ങാതെ കാത്തു എന്നുമാണ് ഐതിഹ്യം.
മുതലയായി എത്തിയത് തൃപ്പാണ്ടറത്തമ്മയാണെന്നാണ് വിശ്വാസം.
പൂജക്ക് വൈകിയെത്തിയ ബ്രാഹ്മണനെ പുറത്തിരുത്തി ക്ഷേത്രത്തിലേക്ക് പുഴ കടത്തിക്കൊണ്ടുവന്ന മുതലയുമായി ബന്ധപ്പെട്ടുകൊണ്ടാണ് മുതലത്തെയ്യത്തിന്റെ
ഐതിഹ്യം.
മാവിലൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടുന്നത്.
എന്നാല്‍ വേറൊരു ഭാഷ്യം ഉള്ളത് ഇങ്ങിനെയാണ്.
പുഴയില്‍ വെള്ളം പൊങ്ങിയതിനാല്‍ അന്തിത്തിരി വെക്കാന്‍ കരയ്ക്ക് ഇക്കരെ വരാന്‍ കഴിയാതെ കുഴങ്ങിയ പൂജാരിയെ ദേവി മുതലരൂപം പൂണ്ടു പുറത്ത് ഇക്കരെയെത്തിച്ചു എന്നാണു കഥ.

പ്രധാന സവിശേഷതകൾ
-
ഇഴജീവികളിൽ നിന്നുള്ള സംരക്ഷണം: പാമ്പ്, പഴുതാര, തേൾ തുടങ്ങിയ ഇഴജീവികളുടെ ശല്യത്തിൽ നിന്നും രക്ഷ നേടാനാണ് ഭക്തർ പ്രധാനമായും മുതലത്തെയ്യത്തെ പ്രാർത്ഥിക്കുന്നത്.
-
വേഷവിധാനങ്ങളിലെ പ്രത്യേകതകൾ: വളരെ വ്യത്യസ്തമായ വേഷമാണ് ഈ തെയ്യത്തിനുള്ളത്. മുഖത്തെഴുത്തിന് 'വട്ടക്കണ്ണ്' എന്ന ശൈലിയാണ് ഉപയോഗിക്കുന്നത്. തലയിലണിയുന്ന പാളയിൽ തേൾ, പല്ലി, പാമ്പ്, പഴുതാര, ആമ തുടങ്ങിയ ഇഴജീവികളുടെ ചിത്രങ്ങൾ വരച്ചുവെച്ചിട്ടുണ്ടാകും. തെയ്യങ്ങൾ സാധാരണയായി അണിയുന്ന കുരുത്തോലയ്ക്ക് പകരം 'കവുങ്ങിൻ ഓലയാണ്' മുതലത്തെയ്യത്തിന്റെ ഉടയാട.
-
വായ്ത്താരികളില്ല: മറ്റ് തെയ്യങ്ങളെപ്പോലെ അനുഗ്രഹമായി വായ്‌വാക്കുകളൊന്നും ഈ തെയ്യം ഉരിയാടാറില്ല. മാവിലൻ സമുദായക്കാരാണ് പ്രധാനമായും ഈ തെയ്യം കെട്ടിയാടുന്നത്.
പ്രത്യേകതകൾ
തുലാമാസത്തിലെ പത്താമുദയത്തിനു ശേഷമാണ് മുതലത്തെയ്യം കെട്ടിയാടുന്നത്.
കെട്ടിയാടുന്ന സമയത്ത് ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചെല്ലുന്ന പതിവ് ഈ തെയ്യത്തിനു മാത്രമായുള്ള പ്രത്യേകതയാണ്.
മുതലയെപ്പൊലെ ഇഴഞ്ഞ് ക്ഷേത്രം വലംവയ്ക്കുന്ന തെയ്യം കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ്.
കഴുത്ത് നീട്ടി കണ്ണുരുട്ടിയാണത്രെ ഈ തെയ്യം ഭക്തരെ അനുഗ്രഹിക്കുന്നത്.
ചമയം
മുഖത്തെഴുത്തിനു് വട്ടക്കണ്ണും തലപ്പാട്ടി ചെന്നിമലർ മുടിയും കാണിമുണ്ട് ചുവപ്പുമാണ്.
കുരുത്തോലയ്‌ക്ക് പകരം കവുങ്ങിൻ ഓലയാണ് ഉടയാട.
തലയിലെ പാളഎഴുത്തിന് തേൾ, പല്ലി, പാമ്പ്, പഴുതാര, ആമ തുടങ്ങിയ ഇഴജീവികളെ വരച്ചതാണ്.
ഇഴജീവിശല്യത്തിൽ നിന്ന് രക്ഷനേടാൻ മുതലദൈവത്തെ വിളിച്ചാൽ മതിയെന്നാണ് വിശ്വാസം.