പാടാര്‍ കുളങ്ങര വീരന്‍ തെയ്യം.



Stories of Kerala Temple
പാടാര്‍ കുളങ്ങര വീരന്‍ തെയ്യം.

ഉത്തരമലബാറിലെ പുതിയ ഭഗവതി ക്ഷേത്രങ്ങളിൽ പ്രധാനമായും കെട്ടിയാടുന്ന ഒരു തെയ്യമാണ് പാടാർ കുളങ്ങര വീരൻ തെയ്യം. പുതിയ ഭഗവതിയുടെ അനുചരവൃന്ദത്തിൽപ്പെട്ട ഈ തെയ്യം


പുതിയ ഭഗവതിയുടെ അനുചരവൃന്ദങ്ങളില്‍ ഒരാളായ ദേവന്‍.
പ്രതികാര ഭദ്രയായ പുതിയഭഗവതി പാടാർകുളങ്ങരയ്ക്കു കുളിക്കാൻ പോയപ്പോൾ ദെണ്ണും  കുടയും നെയ്യമൃതുമായി വരുന്ന ഒരു ബ്രാഹ്മണനെ കണ്ടു.
പെരിഞ്ചെല്ലൂർ ശിവക്ഷേത്രത്തിലേക്കു തൊഴാൻ പോകുന്ന അയാളോടൊപ്പം താനും കൂടെ വരുന്നുണ്ടെന്നും കുളികഴിഞ്ഞു കൂടെപോകാമെന്നും പുതിയഭഗവതി പറഞ്ഞു.
ആ ബ്രാഹ്മണൻ കുളിക്കുവാൻ ഇറങ്ങിയപ്പോൾ ഭഗവതി അയാളെ വെട്ടിക്കൊന്നു രക്തം കുടിച്ചു  ഈ ബ്രഹ്മനാണ പാടാർകുളങ്ങര വീരൻ എന്നറിയപ്പെടുന്ന ദൈവം.
പുതിയഭഗവതിയാൽ നിഗ്രഹിക്കപെട്ട ദൈവക്കരുവായി മാറിയ ഒരു ബ്രാഹ്മണന്റെ സങ്കല്പത്തിൽ കെട്ടിയാടുന്ന ഈ തെയ്യതെ ഭഗവതി തന്നോടൊപ്പം കൂടെ കൂട്ടി.
എല്ലാ സ്ഥലത്തും   പുതിയഭഗവതിയോടൊപ്പം ഈ തെയ്യവും  ഉണ്ടാകാറുണ്ട്.
പിന്നീട് പുതിയ ഭഗവതി, വീരകാളി എന്നിവരോടൊത്ത് പെരിങ്ങളായി കമ്മളുടെ പടിഞ്ഞാറ്റയില്‍ സ്ഥാനം ലഭിക്കുകയും പിന്നീടിങ്ങോട്ട് എല്ലാ പുതിയഭഗവതി ക്ഷേത്രങ്ങളിലും സ്ഥാനം കിട്ടുകയും ചെയ്തു.

വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടറുള്ളത്.

പല വീരന്മാരെയും തെയ്യമായി കെട്ടിയാടാറുണ്ട് എങ്കിലും ഈ തെയ്യം കെട്ടുന്നത് മിക്കവാറും തെയ്യം കെട്ടിതുടങ്ങുന്ന തുടക്കകാര്‍ ആയിരിക്കും. 
പിന്നീട് പേരെടുത്ത മിക്കവാറും പെരുവണ്ണാന്മാരും ആദ്യം കെട്ടിയ തെയ്യം മിക്കവാറും പാടാര്‍കുളങ്ങര വീരന്‍ ആയിരിക്കും. 
ആദ്യം ബ്രാഹ്മണനെ പോലെ ഓല കുടയും നെയ്യമൃത് കുടവും കയ്യിലേന്തി അരങ്ങിലെത്തുന്ന തെയ്യം പിന്നീട് തന്‍റെ പൂണൂല്‍ പറിച്ചെറിഞ്ഞ് കോഴി അറവു നടത്തി ബ്രാഹ്മണനല്ലാതായി തീരുന്നു.
അത്ര പ്രാധാന്യം ഉള്ളതെയ്യം അല്ലെങ്കിലും ഈ തെയ്യത്തിന്റെ തോറ്റം ഉയര്‍ന്നു ചാടുകയും മലക്കം മറിയുകയും ചെയ്ത് കാണികളെ പിടിച്ചിരുത്തും.
മിക്കവാറും പുതിയ ഭഗവതി ക്ഷേത്രങ്ങളില്‍ ആദ്യം കെട്ടിയാടുന്ന തെയ്യകോലം വീരന്‍ ആയിരിക്കും.




പ്രധാന സവിശേഷതകൾ

  • അവതരണത്തിലെ പ്രത്യേകതകൾ: മറ്റ് വലിയ തെയ്യങ്ങളെ അപേക്ഷിച്ച് ഇതൊരു ചെറിയ കോലമാണെങ്കിലും, ഈ തെയ്യത്തിന്റെ തോറ്റം വളരെ ശ്രദ്ധേയമാണ്. ഉയർന്നു ചാടിയും മലക്കം മറിഞ്ഞുമുള്ള ഇതിന്റെ ചടുലമായ അവതരണം കാണികളെ ഏറെ ആവേശത്തിലാക്കും.

  • ആദ്യത്തെ തെയ്യം: മിക്കവാറും പുതിയ ഭഗവതി ക്ഷേത്രങ്ങളിൽ കളിയാട്ടത്തിന് ആദ്യമായി കെട്ടിയാടുന്ന തെയ്യക്കോലം പാടാർ കുളങ്ങര വീരന്റേതായിരിക്കും.

  • സമുദായം: വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. തെയ്യം കലയിലേക്ക് വരുന്ന തുടക്കക്കാരായ കലാകാരന്മാരാണ് സാധാരണയായി ഈ വീരൻ തെയ്യം കെട്ടാറുള്ളത്.



WhatsAppShare
Share
Top