Stories of Kerala Temple
ശൂലകുഠാരിയമ്മ തെയ്യം.
ഉത്തരമലബാറിലെ തെയ്യപ്രപഞ്ചത്തിൽ വളരെ സവിശേഷമായ ഒരു സ്ഥാനമുള്ള ദേവതയാണ് ശൂലകുഠാരിയമ്മ തെയ്യം. കടൽ കടന്ന് മരക്കലത്തിൽ (കപ്പൽ) നമ്മുടെ നാട്ടിലേക്ക് വന്ന ദേവതകളെ 'മരക്കല ദേവതകൾ' എന്നാണ് വിളിക്കുന്നത്. ഈ ഗണത്തിൽപ്പെട്ട പ്രധാനപ്പെട്ട ഒരു ഭഗവതിയാണ് ശൂലകുഠാരിയമ്മ. അതിനാൽ 'മരക്കലത്തമ്മ' എന്നും ഈ തെയ്യത്തിന് പേരുണ്ട്. നരായുധമ്മാല, തിരുവാർമൊഴി എന്നീ പേരുകളിലും ഈ ഭഗവതി അറിയപ്പെടുന്നു.
ഐതിഹ്യം
ശ്രീ ശൂലകുഠാരി ഒരു മരകലദേവതയാണ്.
ആര്യക്കരയിൽനിന്നും മരക്കലമേറി കോലത്തുനാട്ടിൽ വന്നു.
ശ്രീശൂലയില്ലത്തു പിറന്നു വളർന്ന തിരുവടിത്തങ്ങൾ കനകമലരാജാവിന്റെ മക്കളിൽ ഒരു കന്യകയെ വിവാഹം കഴിച്ചു.
ഭാര്യക്ക് ഏഴുമാസം ഗർഭമായപ്പോൾ കച്ചവടത്തിന് പുറപ്പെട്ട ഭർത്താവിനോട് പോകരുതെന്ന് വിലക്കിയെങ്കിലും തങ്ങൾ മരക്കലയാത്ര ആരംഭിച്ചു.
തിരുവാലത്തൂർ എത്തിച്ചേർന്നു.
അവിടെ പീടിക പണിതു കച്ചവടം ആരംഭിക്കുകയും സമീപമുള്ള ഒരു പട്ടത്തിയെ വിവാഹം കഴിക്കുകയും ചെയ്തു.
ശ്രീശൂലയില്ലത്തെ പട്ടത്തിയമ്മ ഒരു ആൺകുട്ടിയേയും തിരുവലത്തോറെ പട്ടത്തിയമ്മ ഒരു പെൺകുട്ടിയേയും പ്രസവിച്ചു.
അവളാണ് ശൂലകുഠാരിയമ്മ.
ഒരു ദിവസം ഉറക്കത്തിൽ മകളെയും പട്ടത്തിയമ്മയെയും ഉപേക്ഷിച്ചു തിരുവടിത്തങ്ങൾ യാത്ര പുറപ്പട്ടു.
ഉറക്കമുണർന്നു പിതാവിനെക്കാണാത്ത അവൾ ഗുരുവിൽനിന്നും ലഭിച്ച ഗംഗയുപ്ദേശം സ്മരിച്ചു മരക്കലത്തിൽ ചെന്നുപറ്റി.
പിതാവും നേർപെങ്ങളും ശ്രീശൂലയിലത്തിൽ എഴുന്നള്ളുന്ന വിവരം സഹോദരനായ നിദ്രഗോപാലൻ മനസ്സിലാക്കി.
പട്ടത്തിയമ്മയും മകനും കൂടി തളികയിൽ അരിയും വിളക്കുമായി വന്നു ദൈവകന്യവായ ശ്രീശൂലകുഠാരിയെ എതിരേറ്റു.
വടക്കൻ മലബാറിൽ കെട്ടിയാടിച്ചു വരുന്ന ഒരു തെയ്യം.
നരായുധമ്മാല, തിരുവാർമൊഴി, മരക്കലത്തമ്മ എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന ഭഗവതി. പാലപ്പുറത്ത്, കപ്പോത്ത്, എടമന, മുട്ടില്, ചീർങ്ങോട്ട്, വെളുത്തൂല്, എന്നീ ഏഴു സ്ഥാനങ്ങളിൽ ശൂലകുഠാരിയമ്മ എന്നും മറ്റുള്ള സ്ഥാനങ്ങളിൽ മറ്റു പേരുകളിലും അറിയപ്പെടുന്നു.
പുരാവൃത്തം
ശ്രീശൂലയില്ലത്തെ തിരുവടി കനകമലയിലെ കനകക്കന്നിയെ ആണു വിവാഹം ചെയ്തത്.
ധനം വർദ്ധിപ്പിക്കാനായി കടൽ വാണിഭം നടത്താൻ അയാൾ തീരുമാനിച്ചു.
പട്ടത്തിയായ കനകക്കന്നി ഭർത്താവിനെ വിട്ടുപിരിയാൻ വിസമ്മതിച്ചിട്ടും അയാൾ വ്യാപാരാർത്ഥം മരക്കലമേറി (പായക്കപ്പൽ) യാത്ര തുടർന്നു.
യാത്ര പലനാൾ നീണ്ടു തിരുവാലത്തൂര് മരക്കലം അടുത്തു.
അവിടെ കച്ചവടം തുടങ്ങി.
പീടികയുടെ (കടയുടെ) സമീപത്ത് താമസിക്കുന്ന ഒരു വിധവയായ പട്ടത്തിയെ അയാൾ വിവാഹം ചെയ്തു.
അയാൾ കപ്പൽ യാത്ര ആരംഭിക്കുമ്പോൾ ഗർഭിണിയായിരുന്ന കനകക്കന്നി ഒരു ആൺകുഞ്ഞിനേയും, പുതിയ ഭാര്യയായ പട്ടത്തി ഗർഭിണിയായി ഒരു പെൺകുഞ്ഞിനേയും പ്രസവിച്ചു.
അവൾ വളർന്ന് ചാടിയോടിക്കളിക്കേണ്ട പ്രായമായി.
തിരുവടിത്തങ്ങൾ തന്റെ പുതിയ ഭാര്യയും മകളും അറിയാതെ ഒരുനാൾ മരക്കലമേറി നാട്ടിലേക്ക് പുറപ്പെട്ടു.
കാര്യം മനസ്സിലാക്കിയ പൊന്മകൾ മരക്കലത്തിൽ കയറിക്കൂടി.
അവർ മരക്കലമേറി ശ്രീശൂലയില്ലത്തെത്തി.
അവിടെ പൊന്മകൻ അച്ഛനേയും അനുജത്തിയേയും വിളക്കും തളികയും ആയി എതിരേറ്റു.
പിതാവിനോടൊപ്പം മരക്കല യാത്രചെയ്ത ആ ദൈവകന്യാവാണ് ശ്രീശൂലകുഠാരിയമ്മ.
പ്രധാന സവിശേഷതകൾ
-
ആരാധനാ സ്ഥാനങ്ങൾ: പാലപ്പുറത്ത്, കപ്പോത്ത്, എടമന, മുട്ടില്, ചീർങ്ങോട്ട്, വെളുത്തൂല് തുടങ്ങിയ ഏഴ് പ്രധാന സ്ഥാനങ്ങളിലാണ് ഈ ദേവത 'ശൂലകുഠാരിയമ്മ' എന്ന പേരിൽ അറിയപ്പെടുന്നത്. മറ്റിടങ്ങളിൽ മറ്റു പേരുകളിലും കെട്ടിയാടപ്പെടുന്നു.
-
വേഷവിധാനം: ഭഗവതി തെയ്യങ്ങൾക്ക് സമാനമായ ഗാംഭീര്യമുള്ള മുഖത്തെഴുത്തും മെയ്യെഴുത്തുമാണ് ഈ തെയ്യത്തിനുമുള്ളത്.