Stories of Kerala Temple
വിഷകണ്ടൻ തെയ്യം.
ഉത്തരമലബാറിലെ തെയ്യക്കാലത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത് കണ്ണൂർ ജില്ലയിലെ കൊളച്ചേരിയിലുള്ള ചാത്തമ്പള്ളിക്കാവിലെ വിഷകണ്ടൻ തെയ്യത്തിന്റെ അരങ്ങേറ്റത്തോടെയാണ്. എല്ലാ വർഷവും തുലാമാസം പത്താം തീയതി (സാധാരണയായി ഒക്ടോബർ അവസാനം) പുലർച്ചെയാണ് ഈ തെയ്യം കെട്ടിയാടുന്നത്. ജാതീയമായ ഉച്ചനീചത്വങ്ങൾ കൊടികുത്തിവാണിരുന്ന കാലത്ത്, സവർണ്ണരുടെ അടിച്ചമർത്തലിനും കൊടുംചതിക്കും ഇരയായി കൊല്ലപ്പെടുകയും പിന്നീട് ദൈവമായി ആരാധിക്കപ്പെടുകയും ചെയ്ത ഒരു പച്ചമനുഷ്യന്റെ ഹൃദയസ്പർശിയായ കഥയാണ് വിഷകണ്ടൻ തെയ്യത്തിന്റേത്.
വിഷകണ്ടൻ തെയ്യം കരുമാരത്ത് തമ്പുരാനാൽ വധിക്കപ്പെട്ട വിഷവൈദ്യ വിദഗ്ദനായ ഒരു തീയനായിരുന്നു. മരണ ശേഷം ദൈവക്കരുവായ് മാറിയ കണ്ടനെ വിഷകണ്ടൻദൈവം എന്ന് ശൈവ സങ്കൽപ്പത്തിൽ തെയ്യംകെട്ടിയാടി ആരാധിച്ചുവരുന്നു. കണ്ണൂർ മയ്യിൽ കൊളച്ചേരിയിലെ ചാത്തമ്പള്ളിക്കാവിൽ തുലാവം ഒമ്പതും പത്തുമാണ് ദൈവത്തെ കെട്ടിയാടുന്നത്. എല്ലാ കൊല്ലവും തുലാം 9 നു വൈകുന്നേരം ഉദ്ദേശം 5 മണി ക്ക് ആരംഭിക്കും, ആദ്യം ഇളംകോലം ആണു.
ഐതിഹ്യം
കൊളച്ചേരീ എന്നനാട്ടിലെ ജന്മിയും പ്രമാണിയും ആയിരുന്നു കരുമാരത്തില്ലത്തെ നമ്പൂതിരി.
അദ്ദേഹം പേരുകേട്ട വിഷ വൈദ്യനും ആയിരുന്നു.
ആ നാട്ടിലെ (തിയ്യ സമുദായം) ചാത്തമ്പള്ളി തറവാട്ടിൽ ഒരു കുട്ടി ജനിച്ചു.
കണ്ടൻ എന്നായിരുന്നു പേര്.
തെക്കൻ ജില്ലകളിൽ ഈഴവസമുദായം. (ശിവന്റെ മദ്യപാനത്തിൽ മനംനൊന്ത പാർവ്വതി കള്ള് തെങ്ങിന്റെ ചുവട്ടിൽ നിന്നു മുകളിലേക്ക് മാറ്റി എന്നും കോപിഷ്ടനായ ശിവൻ സൃഷ്ടിച്ച ദിവ്യൻ തെങ്ങിന്റെ മുകളിൽ കയറി കള്ള് എടുക്കുന്നതിനായി ആണു തീയ്യൻ എന്നും ഐതിഹ്യം പറയുന്നു.)
തീയ്യന്റെ കുലതൊഴിൽ തെങ്ങ് ചെത്ത് ആയിരുന്നു.
തിയ്യ തറവാട്ടിൽ ജനിച്ചകണ്ടനെ
പതിവിനു വിപരീതമായി പഠിപ്പിക്കുവാൻ തീരുമാനിച്ചു.
പക്ഷെ തീയനെ പഠിപ്പിക്കാൻ ഒരു ഗുരുക്ക്ന്മാരും തയ്യാറാവില്ല.
എന്നിട്ടും ഒരു ഗുരുവിനെ കണ്ടെത്തി കണ്ടനെ പഠിപ്പിച്ചു.
കൂട്ടത്തിൽ വിഷ വൈദ്യവും പഠിപ്പിച്ചു.
പഠനമൊക്കെ കഴിഞ്ഞു എങ്കിലും കണ്ടൻ കുലതൊഴിൽ ആയ തെങ്ങ് ചെത്തിൽ എർപ്പെട്ടു.
ആയിടക്ക് ഒരു ദിവസം കൊവൂർ നാട്ടിലെ പേരുകേട്ട തറവാടുകാരായ കോവൂർ ചാത്തോത്തിലെ ഒരു ഗർഭിണിക്ക് പാമ്പ് കടിയേറ്റു. സകല ദിക്കിലും കൊണ്ടു പോയി. ആർക്കും ചികിത്സിക്കാൻ കഴിഞ്ഞില്ല അവസാനം പത്ത് പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള കരുമാരത്ത് ഇല്ലത്തെ നമ്പൂതിരി യുടെ ഇല്ലത്തേക്ക് കൊണ്ടു പോയി. പാമ്പ് കടിയേറ്റിട്ട് 24 മണിക്കൂർ ആകുന്നു സമയം. കരുമാരത്ത് ഇല്ലത്ത് എത്തിയ ഉടനെ ലക്ഷ്ണ ശാസ്ത്രപ്രകാരം മരണം നടന്നു എന്ന് പറഞ്ഞ് നമ്പൂതിരി ഒന്ന് നോക്കുക പോലും ചെയ്യാതെ മടക്കുന്നു .
വിഷവൈദ്യത്ത്തിൽ അവസാന വാക്കാണ് കരുമാരത്ത് നമ്പൂതിരിയുടെത്. കൊവൂരിലെക്ക് തിരിച്ച് (മൃദേഹം ആയി എന്ന ധാരണയിൽ) പോകുമ്പോൾ എതിരെ വന്ന കണ്ടൻ കാര്യം അന്വേഷിച്ചു. ഒരു ഏറ്റുകാരനു (തെങ്ങുചെത്ത് കാരന് പറയുന്ന പേര് ) നായർ തറവാട്ടുകാർ നല്കുന്ന വിലമാത്രമേ ആ ചൊദ്യത്തിനു അവർ നല്കിയുള്ളൂ. എന്നാൽ ആൾകൂട്ടത്തിനിടയിൽ പഴയ ഒരു സഹപാഠി കണ്ടനെ തിരിച്ചറിയുകയും. വിഷ വൈദ്യത്തിൽ ഗുരു കണ്ടനെയാണു പിൻ ഗാമി ശിഷ്യനാക്കിയതൊക്കെ പറഞ്ഞ് കണ്ടനെ കൊണ്ട് കരുമാരത്തെ നമ്പൂതിരി മരിച്ചു എന്നു പറഞ്ഞ സ്ത്രീയേ പരിശോധിപ്പിക്കുന്നു. കണ്ടൻ പറഞ്ഞു തൊട്ടടുത്ത കുളത്തിൽ കൊണ്ടിടാൻ.
കുമിള വരുന്നുണ്ടെങ്കിൽ എടുത്ത് കരക്ക് കിടത്തിക്കോ എന്നിട്ട് കണ്ടൻ തെങ്ങിന്റെ മുകളിൽ കയറി കൊലകരുത്ത് മന്ത്രം പ്രയോഗിച്ചു. അല്പസമയം കഴിഞ്ഞപ്പോൾ കുമിള വന്നു. എടുത്ത് കരക്ക് കിടത്തി. കണ്ടൻ എന്തൊക്കെയൊ മരുന്ന് നല്കി നാട്ടിലെക്ക് വന്നു. അവരുടെ അസുഖമൊക്കെ ഭേദമായി ഒരു കുട്ടിയെ പ്രസവിച്ചു.
തറവാട്ടുകാർ കണ്ടനു ചികിത്സക്ക് പ്രതിഫലം നല്കിയെങ്കിലും സ്വീകരിച്ചില്ല(അന്ന് അത് പതിവില്ല) പക്ഷെ തറവാട്ടുകാർക്ക് കണ്ടനു യുക്തമായ പ്രതിഫലം കൊടുക്കണം എന്ന തോന്നലും.
കാരണം മരിച്ച ആളെ ജീവിപ്പിച്ചത്.
കോവൂർ നാട്ടിൻറെ ജന്മിയായ കല്യാട് എശമാനനെ കണ്ട് കൊളച്ചെരിയിൽ കുറച്ച് സ്ഥലം കിട്ടാൻ ആവശ്യമായത് ചെയ്യൻ പറഞ്ഞു. (അന്ന് സ്ഥലം മുഴുവൻ ഇല്ലം വകയാണ്) കല്യാട്ട് യശ്മാൻ ആവശ്യപ്രകാരം കോവൂർ ചാത്തോത്ത് കാർക്ക് കരുമാരത്ത് കുറച്ച സ്ഥലം നമ്പൂതിരി കൊടുത്തു അതിൽ ഒരു വീട് വച്ചു.
വീട്ടിൽ കൂടലിനു കണ്ടനെയും ക്ഷണിച്ചു.
ഭക്ഷണം കഴിഞ്ഞ് വീടിന്റെ താക്കൊൽ കൂട്ടം കണ്ടനു നല്കി തറവാട്ടുകാർ കോവൂരിലെക്ക് വന്നു.
ഈ സംഭവം കരുമാരത്തെ നമ്പൂതിരി അറിഞ്ഞു.
നമ്പൂതിരി മടക്കിയ സ്ത്രീയെ ജീവിപ്പിച്ച കണ്ടൻ വളരുന്നത് നമ്പൂതിരിക്ക് ദോഷം ചെയ്യും എന്ന ഉപജാപ സംഘ്ത്തിന്റെ വാക്കിൽ കണ്ടനെ കൊല്ലാൻ തീരുമാനിക്കുന്നു.
ഒരു ദിവസം സന്ധ്യക്ക്ഇല്ലത്ത് ആർക്കൊ പാമ്പ് കറ്ടിയേറ്റിട്ടുണ്ട്.
കണ്ടനോട് നമ്പൂതിരി അടിയന്തരമായി ഇല്ലത്ത് എത്താൻ പറഞ്ഞു എന്നറിയിച്ച ദൂതൻറെ കൂടെയുള്ള യാത്രയിൽ കണ്ടനെ വഴിയിൽ വച്ച് അപായപ്പെടുത്തുന്നു.
കരുമാരത്ത് ഇല്ലത്ത് ദുർനിമിത്തങ്ങൾ കണ്ടു തുടങ്ങി. ദുർമരണങ്ങൾ.. മാറാവ്യധി.. എന്നിങ്ങനെ പലകാര്യങ്ങളിലും കഷ്ടപെട്ടപ്പോൾ ജ്യോതിഷിയെ വരുത്തി പ്രശ്നം വച്ചു നോക്കി.
കണ്ടൻ ദൈവകോലമായി മാറി എന്നും ഒരു സ്ഥാനം നല്കി തെയ്യം കെട്ടി ആടിക്കണം എന്നും കണ്ടു.
കരുമാരത്തെ നമ്പൂതിരി അങ്ങനെ ഒരു കോട്ടം ഉണ്ടാക്കി തെയ്യം കെട്ടി ആടിച്ച് ആ കോട്ടവും പറമ്പും കണ്ടന്റെ കുടുമ്പത്തിനു നല്കി.
തുലാം 10നു പുലർച്ചെ ഇറങ്ങുന്ന തെയ്യം വൈകുന്നേരം 6 മണിക്ക് ആണു മുടി അഴിക്കുക. ഇതിനിടയില് കരുമാരത്ത് ഇല്ലത്തേക്ക് ഒരു യാത്രയും ഉണ്ട്.
ഉത്തരമലബാറിലെ തെയ്യ കാലത്തിനു തുടക്കം ആവുകയും ചെയ്തു.

പ്രധാന സവിശേഷതകൾ
-
തെയ്യക്കാലത്തിന്റെ തുടക്കം: വടക്കൻ കേരളത്തിൽ ഓരോ വർഷത്തെയും തെയ്യക്കാലം ആരംഭിക്കുന്നത് വിഷകണ്ടൻ തെയ്യത്തിന്റെ ഈ ചിലമ്പൊലിയോടെയാണ്.
-
ഇല്ലത്തേക്കുള്ള യാത്ര: വിഷകണ്ടൻ തെയ്യം ചാത്തമ്പള്ളിക്കാവിലോടി കാവളം കയറിയതിനു ശേഷം, തെയ്യവും ഭക്തരും കരുമാരത്ത് നമ്പൂതിരിയുടെ ഇല്ലത്തേക്ക് പോകുന്ന ഒരു സവിശേഷമായ ആചാരം ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്.
-
രൂപം: തെയ്യത്തിന്റെ ശരീരത്തിൽ പാമ്പിന്റെ രൂപം വരച്ചുചേർക്കുന്ന രീതിയുണ്ട്. തികച്ചും ആകർഷകമായ ഒരു വേഷവിധാനമാണ് ഈ തെയ്യത്തിന്റേത്.